Oct 11, 2024 03:40 PM

വടകര :(vatakara.truevisionnews.com)താലൂക്കിൽ ഉൾപ്പെടെ ഭൂമിതരം മാറ്റ അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പു കൽപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വടകര താലൂക്കിൽ ഓൺലൈൻ ആയി 356 അപേക്ഷകളും ഓഫ് ലൈനായി 20 അപേക്ഷകളും തീർപ്പ് കൽപ്പിക്കാൻ ബാക്കിയുണ്ട്.

സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കിയിട്ടുള്ളതാണ്. പൂർണമായ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് കൃത്യമായ മുൻഗണനാക്രമം പാലിച്ച് ശേഷിക്കുന്ന അപേക്ഷകളിൽ മേലും തീർപ്പു കൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകളിലെ സബ്ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം തഹസിൽദാർ എൻഡോഴ്സ് ചെയ്തു വില്ലേജ് ഓഫീസർക്ക് 48 മണിക്കൂറിനകം നൽകി റവന്യൂ രേഖകളിൽ തരം മാറ്റം വരുത്തേണ്ടതാണെന്നും ,സബ് ഡിവിഷൻ ആവശ്യമായിട്ടുള്ള കേസുകളിൽ ,ഒരാഴ്ചയ്ക്കകം, സർവ്വേ നടത്താൻ പറ്റാത്ത താലൂക്കുകളിലെല്ലാം തന്നെ ,സബ് ഡിവിഷൻ നമ്പർ ആർ ഇ എൽ ഐ എസ് മുഖേന ഉണ്ടാക്കി ,റവന്യൂ രേഖകളിൽ മാറ്റം വരുത്തി കരം ഒടുക്കി നൽകേണ്ടതാണെന്നും സർക്കാർ ഉത്തരവിലൂടെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

കൂടാതെ 27 (സീ) പ്രകാരം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ഭൂരേഖകളിൽ മാറ്റം വരുത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ ലഘൂകരിക്കുന്നതിനായി ഈ ഉത്തരവിലെ നിർദ്ദേശപ്രകാരം ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ തയ്യാറാക്കി നടപ്പാക്കി വരുന്നുണ്ട്.

കൂടാതെ സംസ്ഥാനത്ത് തരം മാറ്റാൻ അപേക്ഷകളുടെ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (2023ലെ ഭേദഗതി) നിയമത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസർമാരെ ചുമല ചുമതലപ്പെടുത്തിയിട്ടുള്ളതായി അധികാരങ്ങൾ വിനിയോഗിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലൂക്കുകളിൽ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

അതനുസരിച്ച് 1- 7 - 2024 മുതൽ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർ ചെയ്തുവന്നിരുന്ന തരം മാറ്റി നടപടികൾ താലൂക്ക് അടിസ്ഥാനത്തിൽ വീതിച്ച് മറ്റ് 43 44 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിക്കൊണ്ട് തരം മാറ്റി നിർത്തിയിലേക്കുള്ള അധികാരം 71 ആർ ഡി ഒ / സബ് കലക്ടർ / ഡെപ്യൂട്ടി കളക്ടർമാരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

മേൽ നടപടികൾ വടകര താലൂക്കിലെയും തരം അപേക്ഷകളിൽ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായകരമാകുന്നതാണ്.

ഫോറം 5 ഫോറം 6 അപേക്ഷകൾ തീർപ്പാക്കുന്നതിന് താലൂക്ക് തലത്തിൽ 2024 ഒക്ടോബർ 25 മുതൽ നവംബർ 15 വരെ അദാലത്ത് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതും, അദാലത്ത് സംബന്ധിച്ച് സർക്കുലറിലൂടെ ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണ്

കൂടാതെ നിശ്ചിത ഇരവേളകളിൽ മന്ത്രി തരത്തിലും പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലും ലാൻഡ് റവന്യൂ കമ്മീഷണർ തലത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അപേക്ഷയുടെ പുരോഗതി അവലോകനം ചെയ്യുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്യുന്നതായും മാന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓഫ് ലൈനായി ലഭിച്ച 2,26,901അപേക്ഷകളിൽ അപാകതകൾ ഇല്ലാത്ത 2,23,254 അപേക്ഷകളും തീർപ്പാക്കിയിട്ടുണ്ട്.

അപാകതകൾ ഉള്ളതും വിവിധ വ്യവഹാരങ്ങളിൽ പെട്ടതുമായ 3647 അപേക്ഷകൾ ഇനി തീർപ്പാക്കാനുണ്ട് .

സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.

#Timely #decision #will #taken #applications #Revenue #Minister #KRajan

Next TV

Top Stories










News Roundup