Feb 3, 2022 12:28 PM

വടകര: പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി കേരളം പ്രാര്‍ത്ഥനയോടെ. മണ്ണാറശാല നാഗ ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രമുഖ നാഗ ക്ഷേത്രങ്ങളും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നിറയുകയാണ്. കേരളം ഹൃദയത്തിലേറ്റിയ പാമ്പു പിടിത്തക്കാരന്‍ വാവാ സുരേഷിന് വേണ്ടി വടകരക്കാരും.

വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തിലും വാവ സുരേഷിന് വേണ്ടി പുഷ്പാഞ്ജലി. ക്ഷേത്ര വിശ്വാസി ഒടുക്കിയ വഴിപാട് റസീറ്റ് വടകരയിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ വൈറലായിരിക്കുകയാണ്.

വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വാവ സുരേഷ് കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 7 ദിവസവും നിര്‍ണായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ പുരോഗതി കൈവരിക്കണം. അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നില്‍ക്കണം.എന്നാല്‍ മാത്രമേ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയൂ. ഡോക്ടര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് വാവ സുരേഷിന്റെ ചികിത്സ.

Offer for Vava Suresh at Edachery Kaliamvelly Bhagwati Temple

Next TV

Top Stories