വടകര: (vatakara.truevisionnews.com) കലുഷിതമായ വർത്തമാന സാഹചര്യത്തിൽ മാനവികത വിളംബരം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഈ രംഗത്തെ കലാകാരന്മാർക്ക് വലിയ പങ്കുവഹിക്കാൻ ഉണ്ടെന്നും കെ കെ രമ എംഎൽഎ പറഞ്ഞു.
കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടകര ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പോലും മാപ്പിളപ്പാട്ടുകൾ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.
സമൂഹത്തിൽ നടമാടുന്ന അനീതികൾക്കും അരാജകത്വങ്ങൾക്കും എതിരെ ഒട്ടനേകം ഗാനങ്ങൾ പിറവി എടുത്തിട്ടുണ്ടെന്നും പുതിയ തലമുറക്ക് കലാരംഗത്ത് കൂടുതൽ അറിവ് പകർന്നു നൽകണമെന്നും രമ വ്യക്തമാക്കി.
ഓർക്കാട്ടേരി ഒലീവ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് എസ് വി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി സി നൗഷാദ് സ്വാഗതം പറഞ്ഞു. പട്ടുറുമാൽ റിയാലിറ്റി ഷോ വിന്നർ ഇസ്മയിൽ നാദാപുരം മുഖ്യ അതിഥിയായി. പ്രശസ്ത ഗാനരചയിതാവ് കുഞ്ഞമ്മദ് മയ്യന്നൂർ, ജീവകാരുണ്യ പ്രവർത്തക ഡോ. ഫാത്തിമ വർദ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക, വൈസ് പ്രസിഡന്റ് ശുഹൈബ് കുന്നത്ത് എന്നിവർ ഉപഹാര സമർപ്പണം നടത്തി.
അക്കാദമി സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, യുഎഇ കോർഡിനേറ്റർ മുസ്തഫ മുട്ടുങ്ങൽ, ജില്ലാ സെക്രട്ടറി നവാസ് കോറോത്ത്, ജനപ്രതിനിധികളായ ജസീല വി കെ, നുസൈബ മൊട്ടേമൽ, ടി എൻ റഫീഖ്, അഡ്വ. ആര്യശ്രീ വത്സൻ,ചാപ്റ്റർ ഭാരവാഹികളായ ഷബീർ സി കെ, ചെത്തിൽ സുബൈർ,
നാസർ മയ്യന്നൂർ, പി പി സലീം, മനാഫ് കണ്ണൂക്കര എന്നിവർ സംസാരിച്ചു. സംഗീത വിരുന്ന് കോ ഓർഡിനേറ്റർ ഹനീഫ വെള്ളി കുളങ്ങര നിയന്ത്രിച്ചു.
#Remarkably #love #affair #Artists #should #promoters #humanity #KKRama