#SathyanMokeri | പരിശീലന ക്യാമ്പ്; തൊഴിലും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം -സത്യൻ മൊകേരി

#SathyanMokeri | പരിശീലന ക്യാമ്പ്; തൊഴിലും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം -സത്യൻ മൊകേരി
Oct 14, 2024 11:30 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)നവലിബറൽ നയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കാൻ തുടങ്ങിയത് മുതൽ മൂലധന ശക്തികൾ ഭരണകൂടങ്ങളിൽ പിടിമുറുക്കി അവരുടെ നയങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി.

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ജോയിന്റ് കൗൺസിലിന്റെ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികൾ കയ്യടക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ പോലും നയങ്ങൾ മൂലധന ശക്തികൾ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെല്ലാ ഭാഗത്തും തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നുണ്ട്. വളർന്നു വരുന്ന പ്രതിരോധങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

വികസിത കോർപ്പറേറ്റ് നിയന്ത്രിത രാജ്യങ്ങളിൽ സിവിൽ സർവ്വീസില്ല. അതെല്ലാം കോർപ്പറേറ്റ് ഭീമൻമാരുടെ നിയന്ത്രണത്തിലാണ്. അത് ഇന്ത്യയിലും നടപ്പിലാക്കാൻ ശ്രമിക്കുന്നു.

90 കളിൽ രാജ്യത്ത് തുടങ്ങിയ സ്വകാര്യവത്കരണം മോദി തീവ്രസ്വഭാവത്തോടെ നടപ്പിലാക്കുന്നു. ആയുധ നിർമ്മാണം, തുറമുഖം വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളെയും സ്വകാര്യവത്കരിക്കുന്നു.

അതിന് മുന്നോടിയായിട്ട് പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കിയിട്ട് മൂലധന ശക്തികൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന നീതി ആയോഗ് തുടങ്ങി. പദ്ധതികൾ നടപ്പിലാക്കുന്നതിൽ ജനാധിപത്യം ഇല്ലാതാക്കി.

ഗവേഷണ മേഖലയുൾപ്പെടെ അടിസ്ഥാന മേഖലകൾ കയ്യടക്കാൻ കോർപ്പറേറ്റ് മേഖലയെ സഹായിക്കുകയാണ് മോദിയെന്നും സത്യൻ മൊകേരി പറഞ്ഞു.

യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ബാലൻ മാസ്റ്റർ അദ്ധക്ഷത വഹിച്ചു. അഡ്വ എസ്.സുനിൽ മോഹൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ, എം.എസ് സുഗൈതകുമാരി, നരേഷ് കുമാർ കുന്നിയൂർ, വി.സി.ജയപ്രകാശ്, എ.ഗ്രേഷ്യസ്, കെ.ഷാനവാസ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, മുൻ ചെയർമാൻ ജി. മോട്ടിലാൽ, സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സജീവ്, കെ.മുകുന്ദൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ക്യാമ്പിന് സ്വാഗത സംഘം ജനറൽ കൺവീനർ പി.സുനിൽകുമാർ സ്വാഗതവും, പി.റാം മനോഹർ നന്ദിയും പറഞ്ഞു.

#training #camp #Fight #protect #jobs #pensions #should #strengthened #Sathyan #Mokeri

Next TV

Related Stories
#jaundice | മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിദ്യർത്ഥികൾ

Nov 26, 2024 10:20 PM

#jaundice | മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിദ്യർത്ഥികൾ

തോടന്നൂർ യു.പി.സ്കൂളിലെ ജെ.ആർ.സി.യൂണിറ്റിലെ അംഗങ്ങളും അധ്യാപകരും ആണ് മഞ്ഞപ്പിത്ത രോഗ ബോധവൽക്കരണവുമായി...

Read More >>
 #Parade | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

Nov 26, 2024 09:52 PM

#Parade | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി കേഡറ്റുകളുടെ അഭിവാദ്യം...

Read More >>
#NationalHighwaydevelopment | ദേശീയപാത വികസനം; മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും

Nov 26, 2024 09:09 PM

#NationalHighwaydevelopment | ദേശീയപാത വികസനം; മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും

ചോമ്പാല എൽ.പി. സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗം അതിർ നിർണയിച്ച് കോമ്പൗണ്ട് വാൾ കെട്ടാനുള്ള...

Read More >>
#Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ  പ്രവർത്തനമാരംഭിച്ചു

Nov 26, 2024 08:45 PM

#Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ പ്രവർത്തനമാരംഭിച്ചു

മണിയൂർ "കാരുണ്യം " പാലിയേറ്റിവുമായി സഹകരിച്ചാണ് ഇവിടെ ഫാർമസി...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 26, 2024 02:42 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ

Nov 26, 2024 01:21 PM

#arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ

വടകര സ്വദേശി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് എ​ക്‌​സൈ​സ്...

Read More >>
Top Stories

News Roundup