വടകര: മോന്താലിൽ റഗുലേറ്റർ നിർമ്മിക്കാതെ പുഴയുടെ ആഴം വർധിപ്പിച്ചതിനാൽ കടലിൽ നിന്നും വടകര -മാഹി കനാലിൻ്റെ ഭാഗമായ പുഴയിലേക്ക് ഉപ്പു വെള്ളം കയറി വീടുകളിലെ കിണറുകളിലെയും മറ്റും ശുദ്ധജലം മലിനമാക്കപ്പെടുന്ന വിഷയം കെ.കെ രമ എംഎൽഎ ചോദ്യോത്തരവേളയിൽ ഇന്ന് സഭയിൽ ഉന്നയിച്ചു.
ഉപ്പു വെള്ള പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി സഭയിൽ ഉറപ്പു നൽകി.
പ്രദേശത്തെ കർഷകരെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. നേരത്തെ ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന നിലയിൽ ആയിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.
എന്നാൽ ഇവിടം സംസ്ഥാന ജലപാതയുടെ ഫീഡർ റൂട്ട് ആയതിനാൽ ഇത് സാധാരണ പാലമാക്കി മാറ്റുകയായിരുന്നു.
അതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം എം എൽ എ ചൂണ്ടി കാട്ടി. അതുകൊണ്ടു തന്നെ സംസ്ഥാന ജലപാത പദ്ധതിയുടെ ഭാഗമായി ഇവിടെ ലോക്കോടുകൂടിയ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടു .
#Chief #Minister #will #stop #Salt #water #seeps #into #Vadakara #Mahi #canal #pollutes #wells