വടകര: (vatakara.truevisionnews.com)സാംസ്ക്കാരിക ചരിത്രത്തിൻ്റ മണ്ണിൽ വടകരയുടെ കലാ സാഹിത്യ സന്ധ്യകൾ സമ്പൽ സമൃദ്ധമാക്കാൻ വടകര നഗരസഭ പഴയ ബസ്റ്റാൻഡ് ബി.ഇ.എം സ്ക്കൂളിന്ന് സമീപം പുതുതായി നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജ് സാംസ്കാരിക ചത്വരം നഗരസഭ ചേയർപേഴ്സൺ കെ.പി. ബിന്ദുവിൻ്റെ അധ്യക്ഷതയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർ പ്രേഷൻ ചേയർമാനുമായ ഷാജി എൻ കരുൺ ഉൽഘാടനം ചെയ്യും.
ചടങ്ങിൽ സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വർത്തമാനകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ അവർക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന സദ്ദേശവുമായി പ്രശസ്ത നർത്തകി ലിസി മുരളീധരൻ്റെ "സ്ത്രീ ശബ്ദം " എന്ന ന്യത്ത പരിപാടിയോടെ അരങ്ങുണരും.
കരിവള്ളൂർ മുരളി ,രാജേന്ദ്രൻ എടത്തുംകര, രമേഷ് കാവിൽ, എന്നിവർ രചന നിർവഹിച്ച് ,വി. ടി മുരളി ,അജയ് ഗോപാൽ, സതീശൻ നമ്പൂതിരി ,ശാന്തി, അനു നന്ദ എന്നിവർ ആലപിച്ച ന്യത്താ വിഷ്ക്കാരത്തിൻ്റെ ആശയ സാക്ഷാത്ക്കാരം ലിസി മുരളീധരൻ. വേദിയിൽ കലാമണ്ഡലം സരിഗ, ചന്ദ്രൻ കണ്ടോത്ത്, എ.പി.വിനു അറക്കിലാട്, മoത്തിൽ രാജീവൻ, ക്യഷ്ണ.എസ്.അമ്പിളി രാമചന്ദ്രൻ ,അനഘ വിമൽ, സായൂജ്യ വിനോദ് ,അൽ മിത്ര .എ .വി .എന്നിവർ വേദിയിലെത്തും.
#square #wake #up #Chatvaram #dedicated #nation #tomorrow #evening #woman #voice