കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകളേറെയായെന്ന് വടകര എംഎൽഎ കെ കെ രമ പറഞ്ഞു.
ഖത്തറിലെ വടകര മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ കെ രമ.
സാധാരണക്കാർക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയൻ നമ്മുടെ സംസ്ഥാനത്തെ മാറ്റി.
പിണറായി വിജയൻ സിപിഎം എന്ന പ്രസ്ഥാനത്തിൻ്റെ അന്ത്യം കുറിച്ച് കൊണ്ടിരിക്കുകയാണ്. ലോക്കൽ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ അധികാരത്തിൻ്റെ ധാർഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെട്ടു കൊണ്ടിരിക്കുന്നത്.
തങ്ങളുടെ താല്പര്യത്തിനു വഴങ്ങാത്തതിനാണ് നവീൻ ബാബു എന്ന എഡിഎമ്മിനെ പൊതു ജനത്തിന് മുന്നിൽ പരസ്യമായി വിചാരണ ചെയ്ത് അപമാനിക്കുകയും അദ്ദേഹത്തിൻ്റെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തത്.
ദാരുണമായ ഈ സംഭവം നടന്നിട്ടും രാജിക്കത്തിൽ ദിവ്യ എഴുതിയത് അഴിമതിക്കെതിരെയുള്ള സദുദ്ദേശപരമായ വിമർശനമാണ് നടത്തിയത് എന്നാണ്.
ഒരു തെളിവും ഇല്ലാഞ്ഞിട്ടും യാതൊരു ദയയുമില്ലാതെ വീണ്ടും സ്വയം ഞെളിയുകായാണ് ദിവ്യ. അവർ ഒറ്റക്കാണെന്നു ഞാൻ വിചാരിക്കുന്നില്ല. ഇതിനൊക്കെ പിന്നിൽ വലിയ ലോബി ഉണ്ടാകുമെന്നും കെ കെ രമ പറഞ്ഞു.
ടിപി യുടെ ചോര പിണറിയായിയുടെ കുഴിമാടം വരെ പിന്തുടരുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. അതിപ്പോൾ കണ്ടു കൊണ്ടിരിക്കുകയാണ്.
സ്വൗര്യത്തോടെ ഭരിക്കാൻ പിണറായിക്ക് കഴിയുന്നില്ല. സകല മേഖലയിലും വിമർശനങ്ങളാണ്. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ ഒരു സ്ഥാനാർത്ഥിയെ പാർട്ടിയിൽ നിന്ന് നിർത്താൻ പോലും സിപിഎമ്മിന് കിട്ടിയില്ല.
ഇന്നലെ വരെ വിമർശിച്ച ഒരാളെ ആണ് പെട്ടന്ന് അണികളുടെ വികാരം മാനിക്കാതെ സ്ഥാനാർഥിയാക്കിയത്.
വടകര മണ്ഡലത്തിലെ വികസന പ്രവർത്തനത്തെ കുറിച്ചും കെ കെ രമ വിശദീകരിച്ചു. കഴിഞ്ഞ കാലങ്ങളിലെ ജനപ്രധിനികളുടെ പിടിപ്പുകേട് കൊണ്ട് പല ഫണ്ടുകളും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു ഉണ്ടായത്.
തനിക്ക് കഴിയാവുന്ന വിധത്തിൽ മണ്ഡലത്തിലേക്ക് വികസനമെത്തിക്കാൻ ഈ കാലയളവിൽ ശ്രമിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.
തീരദേശ മേഖലയിൽ കൊണ്ട് വരാൻ കഴിഞ്ഞ വികസന പ്രവത്തനത്തെ കുറിച്ച് അവർ എടുത്തു പറഞ്ഞു. ധൈര്യമായി അവിടങ്ങളിൽ വോട്ട് ചോദിച്ചു പോവാമെന്നും അവർ കൂട്ടി ചേർത്തു.
ഓൾഡ് ഐഡിയൽ സ്‌കൂളിൽ നടന്ന സ്വീകരണ പരിപാടി റിയാസ് കെ, അൽതാഫ്, ഇസ്മായിൽ ഏറാമല എന്നിവരുടെ നേതൃത്തത്തിൽ വോയ്‌സ് ഓഫ് ദോഹയുടെ സംഗീത വിരുന്നോടെയാണ് ആരംഭിച്ചത്.
വടകര മണ്ഡലം യു ഡി എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ഖത്തർ വടകര മണ്ഡലം യു ഡി എഫ് ചെയർമാൻ അൻവർ ബാബു അധ്യക്ഷം വഹിച്ച പരിപാടിയിൽ കെ എം സി സി സംസ്ഥാന പ്രെസിഡൻ്റ്ഡോ അബ്‌ദുസമദ്, ഇൻകാസ് അഡ്വസറി ബോർഡ് ചെയർമാൻ കെ കെ ഉസ്മാൻ, കരുണ ഖത്തർ പ്രതിനിധി സ്രീജു വടകര, കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി ടി കുഞ്ഞമ്മദ്, ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ, കെ എം സി സി വനിതാ വിംഗ് പ്രസിഡൻ്റ് സമീറ അബ്‌ദുൽനാസർ, ഇൻ കാസ് വനിത വിംഗ് ജില്ലാ പ്രസിഡൻ്റ് സ്നേഹ സിറിൻ എന്നിവർ ആശംശകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ഓർഗനൈസിംഗ് കമ്മിറ്റി വേണ്ടിയുള്ള മൊമൻ്റോ കെ കെ രമയ്ക്ക് അഫ്‌സൽ വടകരയും കോട്ടയിൽ രാധാകൃഷ്ണനു പ്രശാന്ത് ഒഞ്ചിയവും നൽകി.
മണ്ഡലം കെ എം സി സിക്ക് വേണ്ടി യാസീൻ, മഹമൂദ്, എന്നിവരും, ഇൻ കാസിനു വേണ്ടി ആഷിഖ്, ഈസ്സ എന്നിവരും ഷാൾ അണിയിച്ചു, ഒഞ്ചിയം കെ എം സി സി ക്ക് വേണ്ടി താജുദ്ദീൻ, ഷറഫു, മഹ്റൂഫ് എന്നിവർ ചേർന്ന് മുമെൻ്റോ നൽകി.
ഖത്തർ വടകര മണ്ഡലം യു ഡി എഫ് ജ. കൺവീനർ അഷറഫ് വടകര സ്വാഗതവും, ട്രഷറർ സുധി നിറം നന്ദിയും പറഞ്ഞു.
#Pinarayi #rule #turned #into #mafia #rule #KKRama #MLA