വടകര: (vatakara.truevisionnews.com)മണിയൂരിലെ കട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് നവീകരണം 12 മീറ്ററിൽ നിന്ന് 10 മീറ്ററായി കുറച്ചതിനെതിരെ റോഡ് വികസന ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ അനുകൂല വിധി ഉണ്ടായതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വിധിയുടെ അടിസ്ഥാനത്തിൽ, അതിർത്തിക്കല്ലുകൾ 10 മീറ്ററിൽ പുനഃസ്ഥാപിക്കാൻ കിഫ്ബി നൽകിയ ടെണ്ടറിന് നിയമസാധുത ഇല്ലാതായെന്ന് ഇവർ പറഞ്ഞു.
നിയമവിരുദ്ധമായ സർവേ നിർത്തിവെക്കാൻ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കിഫ്ബി 2023 ജനുവരി 30ന് തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തിലാണ് റോഡിന്റെ വീതി 10 മീറ്ററായി ചുരുക്കിയത്.
ഈ രേഖ റദ്ദാക്കണമെന്ന അന്യായഭാഗം വാദത്തിനിടയിൽ സർക്കാർ വക്കീൽ കോടതി മുമ്പാകെ ബോധിപ്പിച്ചത് ഇത് വെറും ഉപദേശം മാത്രമാണെന്നാണ്.
അങ്ങനെയങ്കിൽ പ്രാബല്യത്തിൽ ഇല്ലാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ അതിർത്തികല്ലുകൾ പിഴുതുമാറ്റി 14 ലക്ഷത്തോളം രൂപയുടെ ടെണ്ടർ വിളിച്ച് സർവേ ആരംഭിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ചോദിച്ചു.
നിയമസാധുത ഇല്ലാത്ത ഇത്തരം സർവ്വേ നടപടികൾ
വേഗത്തിലാക്കാൻ വേണ്ടിയാണോ എംഎൽഎ നിയമസഭയിൽ രണ്ട് പ്രാവശ്യം ചോദ്യങ്ങൾ ഉന്നയിച്ചതെന്നുംആക്ഷൻ കമ്മിറ്റി ചോദിച്ചു.
നാളിതുവരെയായി യാത്രാ പ്രശ്‌നപരിഹാരത്തിനായി മണിയൂർ നിവാസികൾ നടത്തിയ നിരന്തര സമരങ്ങളെ തുടർന്നാണ് 43 കോടി രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കടക്കം 83.43 കോടി രൂപ സർക്കാർ അനുവദിക്കുന്നത്.
ഈ തീരുമാനമാണ് ചില നിക്ഷിപ്ത താൽപര്യക്കാരുടെ ആവശ്യങ്ങൾ മുൻനിർത്തി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 16ന്റെ ഹൈക്കോടതിവിധി പ്രകാരം മണിയൂർ നിവാസികളുടെ ആവശ്യം ന്യായമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഇത്രയും കാലം റോഡ് വികസനത്തിനായി ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചവർക്കെതിരെ നടന്ന നുണ പ്രചരണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് വ്യക്തമായിരിക്കുന്നു.
കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ ഫണ്ട് പിൻവലിക്കാനള്ള അധികാരികളുടെ തീരുമാനം പാവപ്പെട്ട മണിയൂർ നിവാസികളോടുള്ള വഞ്ചനയാണെന്ന് ആക്ഷൻ കമ്മിറ്റി ഓർമിപ്പിച്ചു.
മണിയൂരിലെ യാത്രാപ്രശ്നം പരിഹരിക്കാൻ വ്യവസ്ഥാപിത സമരമാർഗങ്ങളിലൂടെ ആക്ഷൻ കമ്മറ്റി മുന്നോട്ട് പോകുമെന്ന് അവർ വ്യക്തമാക്കി. ചെയർമാൻ മുതുവീട്ടിൽ ബാബു, കൺവീനർ ടി.ഷിജു, ടി.നാണു.
ശ്രീധരൻ തുളസി, ബിജിത്താൽ, പി.പി.പവിത്രൻ എന്നിവർ പങ്കെടുത്തു.
#Kutoth #Attakundakadav #RoadUpgradation #Action #Committee #Says #Widening #Action #Illegal