വടകര: കാടുമൂടി ഉപയോഗശൂന്യമായ ഇല്ലത്ത്‌താഴ കുളത്തിന് പുതിയ മുഖം.
സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച നഗര സഭയുടെ വികസന നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലാകുകയാണ് പുത്തൂർ ജെബി സ്കൂളിന് സമീ പം തെളിനീര് നിറഞ്ഞ ഇല്ല ത്ത്താഴ കുളം.
130 വർഷത്തെ കാലപ്പഴക്കമുള്ള കുളം 40 വർഷ ത്തോളമായി കാടുകയറി ജീർ ണാവസ്ഥയിലായിരുന്നു.
രണ്ട് വർഷം മുമ്പാണ് നാട്ടു കാരുടെ സഹകരണത്തോടെ നഗരസഭ കുളം നവീകരണ പദ്ധതി തയ്യാറാക്കിയത്.
ആദ്യ ഘട്ടത്തിൽ കുളത്തിന്റെ പരിസ രത്ത് വളർന്നുപന്തലിച്ച കുറ്റി ക്കാടും പാഴ്വ്യക്ഷങ്ങളും മാലി ന്യവും നീക്കംചെയ്ത് കുളം വൃ ത്തിയാക്കി. നഗരസഭ അമൃത് സരോവരം 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചാണ് ഇല്ലത്ത് താഴകുളം നവീകരിച്ചത്.
നവംബർ പകുതിയോടെ കുളം നാടിന് സമർപ്പിക്കും
#new #face #Illaththazhekulam #which #covered #with #forest #useless