വള്ളിക്കാട്: (vatakara.truevisionnews.com)മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ടൗൺ ശുചീകരണം നടത്തുന്നു.


നവംബർ ഒന്നിന് ശുചിത്വ നഗരപ്രഖ്യാപനം വള്ളിക്കാട് നടത്തും.
ഒക്ടോബർ 26 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് നടക്കുന്ന ശുചീകരണത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, CDS അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, ഓട്ടോ റിക്ഷാ ഡ്രൈവർമാർ, ജനകിയ കമ്മിറ്റി അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ട്രിയ പാർട്ടി പ്രവർത്തകർ, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവർ പങ്കെടുക്കും.
വിളംബര ജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ , ശ്യാമള പൂവേരി, വടകര ബ്ലോക്ക് പഞ്ചായത്തംഗം ഗീത മോഹൻ,പഞ്ചായത്ത് അംഗങ്ങളായ മനീഷ് കുമാർ ടി.പി., പ്രസാദ് വിലങ്ങിൽ, പുഷ്പ മഠത്തിൽ, ജംഷിദ കെ, പ്രിയങ്ക സി.പി, റീന.പി., ലിസി പി,.ലളിത, സബിത. കെ.കെ, ബിന്ദുടി, ഷിനിത ചെറുവത്ത്, ആബിദവി.സി.സി ഡി എസ് ചെയർപെഴ്സൺ,കെ. അനിത,രാജീവൻ മാസ്റ്റർ കെ.പി. ,ജനകീയ കമ്മിറ്റി അംഗങ്ങൾ , വരിശ്യക്കുനി സ്കൂൾ വിദ്യാർത്ഥികൾ വി.ഇ.ഓ വീനീത, എച്ച്.ഐലാൻഷി,ഹരിത സേനാംഗങ്ങൾ,എന്നിവർ നേതൃത്വം നൽകി.
#clean #Vallikadu #held #rally