വടകര: (vatakara.truevisionnews.com)നഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു.
ടൗണിൽ സർവ്വീസ് നടത്തുന്ന സിഎൻജി ഓട്ടോകൾ പത്തും ഇരുപതും കിലോമീറ്റർ ഓടിയാണ് ഗ്യാസ് ഫില്ലിങ് നടത്തുന്നത്. ഇത് ഓട്ടോ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയ നഷ്‌ടവും ഉണ്ടാക്കുന്നതായാണ് ആരോപണം.
വടകര നരായണ നഗരത്തിലെ സിഎൻജി പമ്പിൽ എല്ലാ നിയമനടപടികളും കഴിഞ്ഞതാണ്. എന്നിട്ടും ഗ്യാസ്ഫില്ലിങ് ഇത് വരെ ആരംഭിച്ചിട്ടില്ല.
ഓട്ടോ ഡ്രൈവർമാരുടെ അവസ്ഥ പരിഗണിച്ച് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഇവിടെ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ശ്രീപാൽ മാക്കൂൽ അദ്ധ്യക്ഷത വഹിച്ചു.
ഉണ്ണി പഴങ്കാവ്, ഹരിദാസൻ മേപ്പയിൽ , ശ്യാം തോടന്നൂർ, മിഥുൻ കൈനാട്ടി, പ്രദീപൻ കുട്ടോത്ത്, രാജേഷ് മേമുണ്ട എന്നിവർ സംസാരിച്ചു.
#Auto #drivers #trouble #There #strong #demand #start #gas #filling #CNG #pump #Narayana #city