വടകര: (vatakara.truevisionnews.com)ഭൂമിയിൽ നിന്ന് വിട്ടു പോകുമ്പോൾ അനശ്വരമായത് കവിത മാത്രമാണെന്ന് കുറിച്ച് വെച്ച കവി ജ്യോതി പുല്ലനാട്ടിൻ്റെ പുസ്തക ശേഖരം ഇനി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയിലെ വായനക്കാർക്ക് സ്വന്തം .
ഞാൻ ഈ ഭൂമിയിൽ നിന്നും വിട്ടു പോകുമ്പോൾ എൻ്റെ കവിത ഉൾപ്പെടെയുള്ള പുസ്തക ശേഖരം വായനക്കാരുമായി സംവേദിക്കണമെന്ന കവിയും, സാംസ്കാരിക പ്രവർത്തകനും, നാടക നടനുമായ ജ്യോതി പുല്ല നാട്ടിൻ്റെ ആഗ്രഹം നിറവേറ്റി കുടുംബം കവിയുടെ ചരമത്തിൻ്റെ നാല്പതാം നാൾ പുസ്തക ശേഖരം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്കു കൈമാറി .
വടകര ഫാത്തിമ അപ്പാർട്ട്മെൻ്റിൽ നടന്ന ചടങ്ങിൽ കവിയുടെ പുത്രൻ ജിഷ്ണു പുല്ലനാട്ട് പുസ്തക ശേഖരം ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന് കൈമാറി .
റസാഖ് കല്ലേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സൈദ് കുറുന്തോടി, ബാബുരാജ്പാറോൽ, എൻ.കെ.ഗോപിനാഥൻ, സി.വി.ലിഷ, ഒ.എം.ഗീത എന്നിവർ സംസാരിച്ചു .
#poet #Jyoti #Pullanatt #book #collection #handed #over #Kurunthodi #Thunchan #Memorial #Library