Oct 30, 2024 10:51 AM

വടകര:(vatakara.truevisionnews.com)വാർഷിക പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുവാൻ കൂട്ടായപരിശ്രമം വേണമെന്ന് വടകര നഗരസഭ ചെയർപേഴ്‌സൺ കെ. പി. ബിന്ദു അഭിപ്രായപ്പെട്ടു.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കാലിത്തീറ്റ വിതരണം എന്ന പദ്ധതി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു.

ചടങ്ങിൽ വടകര നഗരസഭ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ. പി. കെ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാജിത പതേരി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. പി പ്രജിത, നഗരസഭ കൗൺസിലർമാരായ ടി. കെ. പ്രഭാകരൻ, ടി. വി.ഹരിദാസൻ, പി.പി.ബാലകൃഷ്ണൻ,വിജയ്. പി. വി,റീഷ്‌ബ രാജ്, ലീബ. പി. പി,സീനിയർ വെറ്ററിനറി സർജ്ജൻ ഡോ. രാജേഷ്. കെ. സി, ഡോ. സിനി. പി, രജനീഷ്. വി. പി, റാണി മോൾ എന്നിവർ സംസാരിച്ചു.

#supply #fodder #Collective #effort #required #achieve #project #objective #KPBindu

Next TV

Top Stories










News Roundup






GCC News