Nov 5, 2024 11:06 AM

വടകര: (vatakara.truevisionnews.com)ഏറാമല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് വാർഡിലെ എല്ലാ കുടുംബങ്ങൾക്കും മെമ്പറുടെ ആശ്വാസ് പദ്ധതി പ്രകാരം ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

നിലവിൽ ആശ്വാസ് പദ്ധതി പ്രകാരം നിത്യരോഗികൾക്ക് മരുന്നുകളും, കുട്ടികളുടെ സമഗ്രവിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളും, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.

ഒരോ വീടുകളിലേയും മുഴുവൻ അംഗങ്ങളെയും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും ആരോഗ്യമേഘലയിൽ അനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഒന്നാംഘട്ടം ലക്ഷ്യമിടുന്നത്.

പിന്നീട് എല്ലാ മേഘലയിലും കാർഡ് ഉടമകൾക്ക് അനുകൂല്യം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മെമ്പർ പറഞ്ഞു വാർഡിൽ മെമ്പറുടെ ആശ്വാസ് പദ്ധതിപ്രകാരം പകൽ വീട് നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

വാർഡ് മെമ്പറും ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷുഹൈബ് കുന്നത്ത് കാർഡ് വിതരണ ഉൽഘാടനം നടത്തി

വാർഡിലെ ഓർക്കാട്ടേരി ടൗൺ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ പി.പി

അന്തുഹാജിയെയും, വാർഡിൽ മെമ്പറുടെ ആശ്വാസ് പദ്ധതിപ്രകാരം പകൽവീട് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകിയ പുന്നോറത്ത് വേണു, കണ്ടോത്ത് കുന്ന് അംഗനവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ ഓർക്കാട്ടേരി വെള്ളരഞ്ഞോളി കദീജ തുടങ്ങിയവരെ ആദരവ് നൽകി എസ്.എസ്.എൽ.സി, + 2 വിജയം കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും

മെമ്പറുടെ പ്രത്രേക വിദ്യാഭ്യാസ പുരസ്ക്കാരം നൽകി

വാർഡ് വികസനസമിതി കൺവീനർ എം.കെ വിനോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി.കെ ഹൈദ്രോസ് തുറാബ് തങ്ങൾ,എം.എൻ. രവീന്ദ്രൻ,പുതിയെടുത്ത് കൃഷ്ണൻ, പുനത്തിൽ വിനോദൻ,വി.ഒ.കെ രാജൻ, ആശാഹോസ്പിറ്റൽ മാനേജർ ഷിജുലാൽ എൻ തുടങ്ങിയവർ സംസാരിച്ചു.

എ.കെ രാജീവൻ സ്വാഗതവും കോട്ടയിൽ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു

#Relief #Scheme #Health #cards #distributed #all #families #ward

Next TV

Top Stories