#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

#Memundahighersecondaryschool | 'തല'യുമായി ബെംഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ
Nov 13, 2024 04:24 PM | By akhilap

വടകര: (vatakara.truevisionnews.com) നവംബർ 14, 15 തീയ്യതികളിലായി ബംഗളൂരുവിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളും പങ്കെടുക്കുന്നു.

തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയാണ് മേമുണ്ടയുടെ ശാസ്ത്രനാടകം ‘തല’ ബംഗളൂരുവിൽ അരങ്ങേറുന്നത്.

ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം ആണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിന് ആദിത്യമരുളുന്നത് .

കേരളം, കർണാടക, തമിഴ്‌നാട് , തെലങ്കാന, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 10 ശാസ്ത്രനാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് . ഇതിൽ വിജയിക്കുന്ന രണ്ട് നാടകങ്ങൾ ദേശീയ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കും.

‘തല’യുടെ രചനയും സംവിധാനവും നിർവഹിച്ചത് സംവിധായകൻ ജിനോ ജോസഫാണ്. സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ ജിനോ ജോസഫിനായിരുന്നു മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്. നാടകത്തിലെ ഇഷാൻ സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു .

ഇത് ആറാം തവണയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട പങ്കെടുക്കുന്നത്. ശാസ്ത്രകുതുകിയായ ഒരു വിദ്യാർഥി തന്റെ നാട്ടിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതും അവസാനം ശാസ്ത്രത്തിൻ്റെ കൈപിടിച്ച് ആ നാടിനെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.

യാഷിൻറാം, ലാമിയ, നീഹാർ ഗൗതം, അദ്രിനാഥ്, ഇഷാൻ, ഫിദൽഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിതിൻ എന്നിവർ വേഷമിടുന്നു. ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാൻ യാത്രയാകുന്ന മേമുണ്ട സ്കൂൾ ശാസ്ത്രനാടക ടീമിനെ പി.ടി.എ, മാനേജ്മെന്റ്, സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

#Bengaluru #tala #memunda #higher #secondary #school #participate #south #indian #science #drama #competition #sixth #time

Next TV

Related Stories
#YouthCongress | ഒ.പി ടിക്കറ്റ് ചാർജ് വർദ്ധന പിൻവലിക്കണം - യൂത്ത് കോൺഗ്രസ്

Nov 14, 2024 02:54 PM

#YouthCongress | ഒ.പി ടിക്കറ്റ് ചാർജ് വർദ്ധന പിൻവലിക്കണം - യൂത്ത് കോൺഗ്രസ്

ജില്ലാ ആശുപത്രിക്ക് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ വടകരയിൽ...

Read More >>
#FarmDevelopmentApplication | വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Nov 14, 2024 02:45 PM

#FarmDevelopmentApplication | വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഭൂനികുതി രശീതുമായി 18ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ വില്യാപ്പള്ളി കൃഷിഭവനിൽ...

Read More >>
#Children'sDay | ഓർമ്മ പുതുക്കി, കുഞ്ഞു കൈയ്യില്‍ റോസാപൂക്കളും നെഹ്റു തൊപ്പികളും; കടമേരി എല്‍.പി അംഗൻവാടിയിൽ ശിശുദിനം ആചരിച്ചു

Nov 14, 2024 02:07 PM

#Children'sDay | ഓർമ്മ പുതുക്കി, കുഞ്ഞു കൈയ്യില്‍ റോസാപൂക്കളും നെഹ്റു തൊപ്പികളും; കടമേരി എല്‍.പി അംഗൻവാടിയിൽ ശിശുദിനം ആചരിച്ചു

ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Nov 14, 2024 11:46 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും

Nov 14, 2024 11:24 AM

#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും

സിനിമാതാരം ജോജു ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ...

Read More >>
#Kalpettanarayanan | കല ആസ്വദിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന ധർമ്മം; കൽപ്പറ്റ നാരായണൻ

Nov 14, 2024 10:54 AM

#Kalpettanarayanan | കല ആസ്വദിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന ധർമ്മം; കൽപ്പറ്റ നാരായണൻ

കലകളെ ആസ്വാദനപൂർവ്വം വീക്ഷിക്കുന്നതാണ് കലാകാരനോട് കാണിക്കുന്ന പൊതുസമൂഹത്തിന്റെ ധർമ്മമെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ...

Read More >>
Top Stories

News Roundup