അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി.
മുക്കാളിയിലെ നാണൂസ് ബേക്കറിയുടമ സുരേഷ് ബാബുവിൻ്റെ കുടുംബത്തിനാണ് പദ്ധതി.
ചെയർമാൻ എവിഎം കബീർ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവർ ചേർന്ന് ചെക്ക് കൈമാറിയത്.
മുക്കാളി വ്യാപാര ഭവന് സമീപം നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
അഴിയൂർ പഞ്ചായത്ത് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പ്രീത പി കെ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുസ്സലാം, അമൽ അശോക്, ഹരീഷ് ജയരാജ്, കെ കെ അനിൽകുമാർ, കെ ഇ ഇസ്മയിൽ, എ ടി ശ്രീധരൻ, പി പി വിജയൻ, സുജിത് പുതിയോട്ടിൽ, യു എ റഹീം, ശ്രീധരൻ കൈപ്പാട്ടിൽ, കെ വി രാജൻ മാസ്റ്റർ, കെ പി പ്രമോദ്, പ്രദീപ് ചോമ്പാല, സമ്രം, റഫീഖ് അഴിയൂർ എന്നിവർ സംസാരിച്ചു.
കെ ടി ദാമോദരൻ, രാജേന്ദ്രൻ അനുപമ, എം ടി അരവിന്ദൻ, കെ കെ രാജൻ, അശോകൻ അനുരൂപം, രജീഷ് കെ സി, നൗഷർ സാസ് എന്നിവർ സംബന്ധിച്ചു.
മുക്കാളി യൂണിറ്റ് പ്രസിഡണ്ട് ബാബു ഹരിപ്രസാദ് സ്വാഗതവും സാലിം അഴിയൂർ നന്ദിയും പറഞ്ഞു.
#ashwas #Scheme #10 #lakh #handed #over#family #deceased #businessman