---
title: "#Protest | ഖബർസ്ഥാൻ സംരക്ഷിക്കുക; 20 ന്  കുഞ്ഞിപ്പള്ളിയിൽ  സമരജ്വാല"
english_title: "#Protect #cemetery #torch #kunjipally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250261/protect-cemetery-torch-kunjipally"
published_at: "2024-11-18T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b61649ec46_samarajowala.jpg"
keywords: []
---

# #Protest | ഖബർസ്ഥാൻ സംരക്ഷിക്കുക; 20 ന്  കുഞ്ഞിപ്പള്ളിയിൽ  സമരജ്വാല

> **Lead Summary:** **അഴിയൂർ: **ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗൺ നിലനിർത്തുക,പൊതുജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ തകർക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജനകീയ പ്രക്ഷോഭം നടത്താൻ ചോമ്പാൽ കുഞ്ഞിപ്പള്ളി സ്വതന്ത്ര മഹൽ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**അഴിയൂർ: **ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗൺ നിലനിർത്തുക,പൊതുജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ തകർക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജനകീയ പ്രക്ഷോഭം നടത്താൻ ചോമ്പാൽ കുഞ്ഞിപ്പള്ളി സ്വതന്ത്ര മഹൽ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി 20 ന് നാല് മണിക്ക് കുഞ്ഞിപ്പള്ളി പരിസരത്ത് സമരജ്വാല നടക്കും.ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാനായി തൂണില്‍ മേല്‍പാത പണിയണമെന്ന് ആവശ്യപ്പെട്ടു.

കൺവെൻഷൻ ദേശീയ പാത കർമ്മസമിതി ജില്ലാ കൺവീനർ എ.ടി മഹേഷ് ഉദ്‌ഘാടനം ചെയ്തു. മഹൽ കമ്മിറ്റി ചെയർമാൻ ഹമീദ് എരിക്കിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, പി.കെ കോയ സാലിം പുനത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250261/protect-cemetery-torch-kunjipally)