#EmploymentScheme | തൊഴിലുറപ്പ് പദ്ധതി; ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ്

#EmploymentScheme | തൊഴിലുറപ്പ് പദ്ധതി; ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ്
Nov 19, 2024 05:19 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) രാജ്യത്തെ വിപ്ലവകരമായ തൊഴിൽദാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

വടകര ബ്ലോക്ക് പഞ്ചായത്തിൽ 2008ലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിൽ തൊഴിലുറപ്പ് പ്രവർത്തകരുടെ കൂലിക്ക് ആനുപാതികമായി ലഭിക്കുന്ന ഫണ്ടാണ് മെറ്റീരിയൽ ഫണ്ട്.

റോഡ്- നോൺ റോഡ് എന്നീ രണ്ട് തരത്തിലാണ് മെറ്റീരിയൽ ഫണ്ട് ലഭിക്കുക. ഓരോ പഞ്ചായത്തിനും ലഭിക്കുന്ന ഇത്തരം ഫണ്ടുകൾ വാർഡുകളിൽ വീതിക്കുകയാണ് പതിവ്.

2023-24 വർഷം അഴിയൂർ ഗ്രാമപഞ്ചായത്തിലെ റോഡിതര ഫണ്ട് 15 ലക്ഷം രൂപ ലഭിച്ചത് 16ആം വാർഡിനാണ്.

ബാബ സ്റ്റോർ - എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിനാണ് ഫണ്ട് വകയിരുത്തിയത്. കഴിഞ്ഞ 15 വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വാർഡിന് ഒന്നിച്ച് ഇത്രയും വലിയ തുക ലഭിച്ചത്.

ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുത്തുവെങ്കിലും ഇന്നലെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ വലിയ ആത്മസംതൃപ്തിയാണ് നൽകുന്നത്.

ഏറെ മാസങ്ങൾ നീണ്ട പ്രയത്നങ്ങൾക്ക് ശേഷമാണ് ടെൻഡർ നടപടികൾ പൂർത്തിയായത്. കോഴിക്കോട് സ്വദേശി അനിൽ കുമാറാണ് കരാറെടുത്തുത്തത്‌.

പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ സാലിം പുനത്തിൽ നിർവ്വഹിച്ചു.

തൊഴിലുറപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ അർഷിന കെ കെ, ഓവർസിയർ രജ്ഞിത് കുമാർ, ഇ.ടി ഷിജു, ഐദുതങ്ങൾ, സുനിൽകുമാർ, താരിഖ്, സുഹറ, ലീല തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

#Employment #Guarantee #Scheme #History #Azhiyur #Grama #Panchayath #Sixteenth #Ward

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories