വടകര : (vatakara.truevisionnews.com) ആദർരാഷ്ട്രീയ മാതൃകകൾ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കാൻ പൊതുപ്രവർത്തകർ സജീവമാകണമെന്ന് കെ. പി.സി.സി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എല്ലാവരും മനുഷ്യനാകാൻ ശ്രമിക്കണം.
കവിയും, കോൺഗ്രസ് നേതാവുമായിരുന്ന കടമേരി ബാലകൃഷ്ണനെ സ്മരിക്കാൻ കടമേരി പ്രിയ ദർശിനി കലാ സാംസ്കാരിക വേദാ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുമുഖ പ്രതിഭയായിരുന്ന കടമേരി ബാലകൃഷ്ണൻ്റെ മാതൃക രാഷ്ട്രീയ പ്രവർത്തകർ പിന്തുടരണം.
കുറ്റിയിൽ മനോജൻ അധ്യക്ഷത വഹിച്ചു.
അമ്മാരപ്പള്ളികുഞ്ഞിശങ്കരൻ കണ്ണോത്ത് ദാമോദരൻ, ടി.കെ അശോകൻ, ടി.എൻ അബ്‌ദുൽ നാസർ, മലയിൽ ബാലകൃഷ്ണൻ, എൻ.കെ രതീഷ്, കെ വൈഗ എന്നിവർ പ്രസംഗിച്ചു.
#Kadameri #Balakrishnan #Dont #lose #ideal #political #models #MullapallyRamachandran