വടകര: (vatakara.truevisionnews.com) വടകര ദേശീയപാത കൈനാട്ടിയിൽ വാഹനാപകടം.
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്.
കൈനാട്ടി പഴയ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പൻ ബസും എതിർ ദിശയിൽ വരികയായിരുന്ന KL18 L 9273 നമ്പർ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഹൈവേ പോലിസ് സ്ഥലത്തെത്തി.
#accident #involving #private #bus #autorickshaw #Kainatti #Auto #driver #injured