അഴിയൂർ: (vatakara.truevisionnews.com) ആസ്യ റോഡിൽ കല്യാണ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന പിഞ്ചു ബാലന് തെരുവുനായയുടെ കടിയേറ്റു.
ആസ്യ റോഡിലെ സുബൈദ മൻസിൽ ഫൈസലിന്റെയും സുമയ്യയുടെയും മകൻ ഹിലറിയക്കാണ് കടിയേറ്റത്.മുഖവും ചെവിയും നായ കടിച്ചു പറിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം.
കുട്ടിയുടെ നിലവിളി കേട്ട് കല്യാണ വീട്ടിൽ നിന്ന് ഓടിക്കൂടിയ യുവാക്കൾ നായയെ തല്ലിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്ലാസ്റ്റിക്ക് സർജറി ചികിത്സ നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
#small #boy #seriously #injured #attack #stray #dog #Azhiyur