അഴിയൂർ : (vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വാശിയേറിയ പോരാട്ടത്തിൽ 198 പോയിന്റ് നേടി സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാല ജേതാക്കളായി.
194 പോയിന്റുമായി യുവധാര നടുച്ചാൽ റണ്ണേഴ്‌സ് അപ്പുമായി.
അഴിയൂർ ഗവ :എച്ച് എസ് എസിൽ വെച്ച് നടന്ന സമാപന സമ്മേളനം ദേശീയ സിവിൽ സർവീസ് മെഡൽ ജേതാവും ഏഷ്യൻ മാസ്റ്റേഴ്സ് കായിക താരവുമായ ശ്രീജ വി പി ഉദ്ഘാടനം ചെയ്തു.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി ആർ ജി ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എരിക്കിൽ കരസ്ഥമാക്കി. ആർട്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയും നേടി.
യുവധാര നടുച്ചാലിന്റെ സോനജ് ബാബു എം പി കലാപ്രതിഭയായും ക്ലബ് ഡി സ്കോർപ്പിയൻസിന്റെ ലിജിഷ സി കെയെ കലാതിലകമായും തെരഞ്ഞെടുത്തു.
അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് ചെയർ പേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ സീനത്ത് ബഷീർ, ജയചന്ദ്രൻ കെ കെ, പ്രീത പി കെ , സാലിം പുനത്തിൽ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാനിസ് ടി വി,രവീന്ദ്രൻ കെ പി,എം പി ബാബു, ശ്രീജേഷ് കെ, സുനീഷ്, രാജൻ മാസ്റ്റർ കെ വി, പ്രദീപ് ചോമ്പാല, ആർട്സ് സബ് കമ്മിറ്റി കൺവീനർ പ്രശാന്ത് എൻ, സ്പോർട്സ് കമ്മിറ്റി കൺവീനർ റഫീഖ് എസ് പി എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ കെ നന്ദി പറഞ്ഞു.
യുവധാര നടുച്ചാലിന്റെ കലാപ്രതിഭയായും ക്ലബ് ഡി സ്കോർപ്പിയൻസിന്റെ ലിജിഷ സി കെയെ കലാപ്രതിഭയായും തെരഞ്ഞെടുത്തു.
അത്ലറ്റിക്സ് മത്സരങ്ങളിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബിന്റെ അനഘ് യു കെ, സീനിയർ ഗേൾസ് വിഭാഗത്തിൽ സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയുടെ കണ്ണകി ടി ആർ, പുരുഷ വിഭാഗത്തിൽ ആർ ജി ബി ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബ് എരിക്കിലിന്റെ റംഷീദ് പി കെ, വനിതാ വിഭാഗത്തിൽ യുവധാര നടുച്ചാലിന്റെ സജില പി കെ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
#Azhiyur #Grama #Panchayath #Kerala #Festival #Stadium #Brothers #Chompala #winners