വടകര: (vatakara.truevisionnews.com) വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി.
ഡിസംബർ 8 മുതൽ 15 വരെ നടക്കുന്ന വടകര നഗരസഭാ കേരളോസവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൻ കെ.പി.ബിന്ദു നിർവ്വഹിച്ചു.
വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വോളി ബോൾ മത്സരത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിന്ധു പ്രേമൻ സ്വാഗതം ആശംസിച്ചു.
എ.പി. പ്രജിത, പി. സജീവ് കുമാർ , പ്രേമകുമാരി , ചന്ദ്രൻ മാസ്റ്റർ, ഷീജിത്ത് വി.എം .എന്നിവർ സംസാരിച്ചു.
GR Z വടകര, വോളിലവേഴ് വടകര, GRz വടകര എന്നിവർ യഥാക്രമം കബഡി, വോളിമ്പോൾ , ക്രിക്കറ്റ് മത്സരങ്ങളിൽ ജേതാക്കളായി. എച്ച്.ഐ സന്ധ്യ നന്ദി പറഞ്ഞു.
#Vadakara #Municipality #started #Kerala #festival