വടകര: (vatakara.truevisionnews.com) സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയിൽ ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി അവതരിപ്പിക്കും.
കെ രാഘവൻമാസ്റ്റർ ഫൌണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാർക്കിലാണ് സംഗീത വിരുന്നു.
കർണ്ണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകിയമാക്കുന്നതിനും അക്കാദമി നേതൃത്വത്തിൽ പ്രശസ്ത സംഗീതജ്ഞർ ആറ് കേന്ദ്രങ്ങളിൽ സംഗീതക്കച്ചേരികൾ സംഘടിപ്പിക്കും.
ഡിസമ്പർ 15ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ പരിപാടി ഔപചാരികമായി ഉൽഘാടനം ചെയ്യും. തുടർന്ന് കൊടുങ്ങല്ലൂർ, വടകര, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ് കച്ചേരി.
പരിപാടിയുടെ നടത്തിപ്പിനായി വടകരയിൽ സംഘാടക സമിതി രൂപീകരിച്ചു.
നഗരസഭാ പാർക്കിൽ വിടി മുരളി ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രനാഥ് അധ്യക്ഷനായി.
ടി രാജൻ, പ്രേംകുമാർ വടകര, സുനിൽതിരുവങ്ങൂർ,ജയൻ നാരായണ നഗരം, സുരേഷ് മടപ്പള്ളി,മണലിൽ മോഹനൻ, കെപി രമേശൻ, സുരേഷ് പുത്തലത്ത്,ഇ എം രജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. അനിൽ ആയഞ്ചേരി സ്വാഗതവും സജീവൻ ചോറോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി ഹരീന്ദ്രനാഥ് (ചെയർമാൻ) മണലിൽ മോഹനൻ (കൺവീനർ) സത്യനാഥൻ കാവിൽ (ട്രഷറർ)
#Music #Festival #Karnataka #Music #Festival #Vadakara