വടകര: എഐടിയുസി വടക്കൻ മേഖലാ തൊഴിലാളി പ്രക്ഷോഭ ജാഥ 14 ശനി വടകരയിൽ എത്തിച്ചേരും. ജാഥക്ക് വരവേൽപ് നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജനവരി 17 ന് 1 ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായി രണ്ട് മേഖലാ ജാഥകൾ സഞ്ചരിക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നേതൃത്വം നൽകുന്ന തെക്കൻ മേഖലാ ജാഥ ഏർണാകുളത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്തേക്ക് പര്യടനം നടത്തി കൊണ്ടിരിക്കുകയാണ.
സംസ്ഥാന പ്രസിഡന്റ ടി ജെ ആഞ്ചലോസ് Ex MP നേതൃത്യം നൽകുന്ന വടക്കൻ മേഖലാ ജാഥയാണ് 14 ശനി ഉച്ചക്ക് 2.30 ന് വടകര എത്തിച്ചേരുന്നത്.
വടകര പുതിയ സ്റ്റാന്റിൽ തയാറാക്കുന്ന വേദിയിലാണ് സ്വീകരണം .
ടി ജെ ആഞ്ചലോസ്, ഉപ ലീഡർ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ പ്രസംഗിക്കും.
നൂറ് കണക്കായ തൊഴിലാളികൾ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി സുരേഷ് ബാബു കൺവീനർ ഇ രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
#Welcome#procession #14th #AITUC #workers #protest #march #Vadakara