വടകര: (vatakara.truevisionnews.com) ചരിത്രപണ്‌ഡിതനും എസ്എൻ കോളജ് റിട്ട. പ്രൊഫസറുമായിരുന്ന ഡോ. എംഎൻ പദ്മനാഭൻ്റെ ഒന്നാം ചരമവാർഷികാചരണം 14 ന് 3 മണിക്ക് വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ നടക്കും.
പി ഹരീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ചരിത്രവിഭാഗം തലവൻ ഡോ. കെ ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്യും.
വി ആർ സുധീഷ് അനുസ്മരണപ്രഭാഷണം നടത്തും.
'സ്വാതന്ത്ര്യസമരം : അനുഭവങ്ങളും പാഠങ്ങളും' എന്ന വിഷയത്തെ അധികരിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസർ ഡോ. പി ശിവദാസൻ സംസാരിക്കും
#Dr #MNPadmanabhan #commemoration #14th