---
title: "#Tradersprotest | ഗുണ്ടാ ആക്രമണം; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ  പ്രതിഷേധ പ്രകടനം "
english_title: "#gang #attack #Traders #protest #Orkhateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258439/gang-attack-traders-protest-orkhateri"
published_at: "2024-12-23T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67696e6503554_protest.jpg"
keywords: []
---

# #Tradersprotest | ഗുണ്ടാ ആക്രമണം; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ  പ്രതിഷേധ പ്രകടനം 

> **Lead Summary:** **ഓർക്കാട്ടേരി: **കടത്തനാട് മില്ലു ഉടമ ഉദയനേയും അമ്മയെയും മില്ലിൽ കയറി സിഐ ടിയു ചുമട്ട് തൊഴിലാളി സംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം നടന്നു.

## Article Content

**ഓർക്കാട്ടേരി: **കടത്തനാട് മില്ലു ഉടമ ഉദയനേയും അമ്മയെയും മില്ലിൽ കയറി സിഐ ടിയു ചുമട്ട് തൊഴിലാളി സംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം നടന്നു.

അക്രമത്തിൽ പ്രതിഷേധിച്ച് ഓർക്കാട്ടേരി മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.സാരമായി പരിക്കേറ്റ ഇവരെ വടകരയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കെ.ഇ ഇസ്മയിൽ ,ടി.എൻ കെ പ്രഭാകരൻ, റിയാസ് കുനിയിൽ, കെ.കെ പ്രഭാകരൻ കെ.കെ റഹി ,വിജയരാജ് കെ. എം ജയൻ സാരംഗ് , അഭിലാഷ് കോമത്ത് , ലിജീഷ് പുതിയടത്ത് എം.കെ വിജീഷ് , കെ. കെ നവാസ്, അമീർ വളപ്പിൽ എന്നിവർ പ്രധിഷേധത്തിന് നേതൃത്വം നൽകി.

അതേ സമയം കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞു കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി രംഗത്തു വന്നു.

വ്യാപാര സ്ഥാപനങ്ങൾ കയറിയുള്ള അക്രമങ്ങൽ അംഗീകരിക്കാൻ ആവില്ലെന്നും കച്ചവടക്കാർക്ക് എല്ലാവിധ സംരക്ഷണം ഒരുക്കുമെന്നും ബാപ്പു ഹാജി പറഞ്ഞു.

വടകര മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രധിഷേധിച്ചു.

കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എം അബ്ദുസ്സലാം, പി.എ ഖാദർ, ഹരീഷ് ജയരാജ്, അമൽ അശോക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258439/gang-attack-traders-protest-orkhateri)