ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരിയിലെ കടത്തനാട് സോമിൽ ഉടമ ഉദയനെയും, മാതാവ് ശാരദയെയും അക്രമിച്ച സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ ഏറാമല ലോക്കൽ കമ്മിറ്റി അവശ്യപ്പെട്ടു.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അക്രമത്തിലൂടെയല്ല, ഇത്തരം സംഭവങ്ങൾ ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത പ്രാകൃത നടപടിയാണ്. ഇതിൽ പാർട്ടി ലോക്കൽ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
യോഗത്തിൽ മണ്ഡലം സിക്രട്ടരി എൻ.എം. ബിജു, ലോക്കൽ സിക്രട്ടരികെ.കെ. രഞ്ജീഷ്, ഇരാധാകൃഷ്ണൻ, കെ.ടി. സുരേന്ദ്രൻ , ആർ.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.
സോമിൽ ഉടമ ഉദയ നേയും അമ്മ ശാരദ യേയും സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു, വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു , മണ്ഡലം അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ , ഏറാമല ലോക്കൽ സെക്രട്ടറി കെ കെ രഞ്‌ജീഷ് എന്നിവർ വീട്ടിലെത്തി സന്ദർശിച്ചു.
#Attack #owner #Kadthanadu #sawmill #Arrest #accused #immediately #CPI