ഓർക്കാട്ടേരി: (vatakara.truevisionnews.com) സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേരളോത്സവ വിജയികൾക്കുള്ള അനുമോദനസദസ്സും ആദരിക്കൽ ചടങ്ങും ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മന്ദിരത്തിൽ വച്ചു നടത്തി.
ക്ലബ് ചെയർമാൻ എസ് വി ഹരിദേവ്ന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കോഴിക്കോട് ജില്ലാതല കേരളോത്സവ മത്സരങ്ങളിൽ ജില്ലയിൽ തന്നെ രണ്ട് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സമതയുടെ പ്രവർത്തനങ്ങളെ പ്രത്യേകമായി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉയർത്തിക്കാട്ടി.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഗ്രാൻഡ് മാസ്റ്റർ വിജയിയായ പ്രിയങ്ക ലാലുവിനെ ചടങ്ങിൽ ആദരിച്ചു.
മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, ചിറക്കൽ രാജൻ ഗുരുക്കൾ, മിഥുൻ പി,ഉഷ ചന്ദ്രൻ,ലിജിൻ രാജ് കെ പി, ഡോക്ടർ കെ ജി ശ്യാം പുരുഷോത്തമൻ, അഡ്വക്കറ്റ് ആര്യശ്രീ വത്സൻ തുടങ്ങിയവർ സംസാരിച്ചു.
#Samatha #Orchateris #work #exemplary #KPGirija