പി കെ ദിവാകരനെ ഒഴിവാക്കിയതിൽ വടകരയിൽ വീണ്ടും പ്രതിഷേധം

പി കെ ദിവാകരനെ ഒഴിവാക്കിയതിൽ വടകരയിൽ വീണ്ടും പ്രതിഷേധം
Feb 8, 2025 10:34 PM | By akhilap

വടകര: (vatakara.truevisionnews.com) സിപിഐഎം നേതൃത്വത്തിനെതിരെ വടകരയിൽ വീണ്ടും പ്രതിഷേധം. ജില്ലാ കമ്മറ്റിയിൽ നിന്ന് പി കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടക്കുന്ന നാലാമത്തെ പ്രകടനമാണിത്. വടകര നടുവയലിലാണ് ഇരുപതോളം പേർ പങ്കെടുത്ത പ്രകടനം നടന്നത്.

മുൻപ് മണിയൂരിലും മുടപ്പിലാവിലും തിരുവള്ളൂരിലും പ്രകടനം നടന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ഏരിയ കമ്മിറ്റി യോഗം വിളിച്ച് ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പി കെ ദിവാകരനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി അറിയിച്ച് പി കെ ദിവാകരൻ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ പി കെ ദിവാകരനെയും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാറിനെയും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടേ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സിപിഐഎം വടകര ഏരിയ സമ്മേളനത്തില്‍ മത്സരം നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല.

ഈ മത്സരത്തില്‍ ദിവാകരന് ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മത്സരമൊഴിവാക്കാന്‍ ദിവാകരന്‍ ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

#Another #protest #Vadakara #over #exclusion #PKDivakaran

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2025 11:43 AM

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ്...

Read More >>
Top Stories










News Roundup






//Truevisionall