തിരുവള്ളൂർ: (vatakara.truevisionnews.com) ചെറുവണ്ണൂർ പഞ്ചായത്തിനെയും തിരുവള്ളൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ നിർത്തിവെച്ച പണി ഉടൻ ആരംഭിക്കണമെന്ന് സി പി ഐ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.


പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നുവർഷം പിന്നിടുകയാണ്. എസ്റ്റിമേറ്റ് റിവൈസ് ചെയ്യാനുള്ള അപേക്ഷ അടിയന്തരമായി സർക്കാർ പരിഗണിക്കണമെന്നും പുഴത്തീരം കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു.
സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ കണ്ണനാണ്ടി അധ്യക്ഷത വഹിച്ചു. എൻ കുഞ്ഞുണ്ണി പതാക ഉയർത്തി.സെക്രട്ടറി കെ കെ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.മണ്ഡലം കമ്മിറ്റി മെമ്പർ എം ടി രാജൻ, ലോക്കൽ സെക്രട്ടറി പി പി രാജൻ, കെ കെ ബാലകൃഷ്ണൻ,കെ കെ ബീന, എ കെ നാണു, എൻ ദാമോദരൻ എൽ വി മനോഹരൻ എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി ടി പി സ്നേഹ പ്രഭയെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി ശ്രീധരൻ കണ്ണനാണ്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.
#Work #Perincheri #Wharf #Regulator #cum #Bridge #start #immediately #CPI