Feb 14, 2025 07:44 PM

വടകര: (vatakara.truevisionnews.com) വിവാദമായ നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി വടകരയിൽ ബില്ലിൻ്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വടകര ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം വടകര ടൗൺ ചുറ്റി അഞ്ചുവിളക്ക് ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിച്ചു.വഖഫ് ഭേദഗതി ബിൽ കത്തിക്കുകയും ചെയ്തു. എസ് ഡി പി ഐ വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ മുനിസിപ്പൽ സെക്രട്ടറി നിസാം പുത്തൂർ, മഷ്ഹൂദ് കെ പി, സവാദ് പി വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

#protest #demonstration #SDPI #protested #burning #unconstitutional #Waqf #Amendment #Bill

Next TV

Top Stories