വടകര: (vatakara.truevisionnews.com) മേക്കോത്ത് തിറ ഉത്സവം അലങ്കോലമാക്കിയ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.


ഉത്സവം അലങ്കോലമാക്കാൻ ബോധപൂർവമായ ശ്രമമാണ് ഉണ്ടായത്. ഉത്സവം നിർത്തിവെക്കേണ്ടി വന്ന സാഹചര്യം വിശ്വാസികളുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്.
സംഭവത്തിൻ്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും ഭക്തരെ അക്രമിച്ച് ആചാരങ്ങൾക്ക് ലംഘനമുണ്ടാക്കിയ ക്രിമിനുകളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്നും സംഭവസ്ഥലം സന്ദർശിച്ച് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ബി ജെ പി മേഖലാ വൈസ് പ്രസിഡൻ്റ് എം പി രാജൻ, ലീഗൽ സെൽ കോ കൺവീനർ അഡ്വ: ദിലീപ്, രഗിലേഷ് അഴിയൂർ, വിപിൻ ചന്ദ്രൻ, കെ വി രാജീവൻ, എന്നിവരും കൂടെ ഉണ്ടായിരുന്നു
#Criminals #disturbed #MekothParadevata #Temple #Thira #festival #arrested #CRPrafulKrishnan