വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം സംഘാടകസമിതിയായി

വടകര  ബ്ലോക്ക് പഞ്ചായത്ത്   കടത്തനാടൻ അങ്കം സംഘാടകസമിതിയായി
Feb 18, 2025 09:46 PM | By akhilap

അഴിയൂർ: (vatakara.truevisionnews.com) ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാടൻ അങ്കത്തിന് സംഘാടകസമിതി രൂപീകരിച്ചു.സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും,ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,കേരള ഫോക്‌ലോർ അക്കാദമി, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത്.

അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും.ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം ,ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.

സംഘാടകസമിതി രൂപീകരണയോഗം കേരള ഫോക് ലോർ അക്കാദമി പ്രസിഡൻറ് ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി അംഗം വി ടീ മുരളി മുഖ്യപ്രഭാഷണം നടത്തി, പ്രസിഡൻറ് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു.

ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി കെ സന്തോഷ് കുമാർ, ടി പി ബിനീഷ്, ഒ കെ കുഞ്ഞബ്ദുള്ള, പ്രഭാകരൻ പറമ്പത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ ഒ . ദേവരാജ്, പ്രദീപ് ചോമ്പാല,എ ടി ശ്രീധരൻ, ,വി പി പ്രകാശൻ, പ്രകാശൻ പാറമ്മൽ, പ്രമോദ് കരുവയൽ,സി നിജിൻ ലാൽ, കെ കെ ,കുഞ്ഞിമൂസ ഗുരുക്കൾ, സി എ ച്ച് ദേവരാജൻ ഗുരുക്കൾ, മധു പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ കെ പി ഗിരിജ, കെഎം സത്യൻ( ജനറൽ കൺവീനർ, ട്രഷറർ ദീപുരാജ് ആയി. കമ്മിറ്റി 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

#Vadakara #Block #Panchayat #organizing #committee #formed #Kadattanadan #section

Next TV

Related Stories
 പ്രതിനിധി സംഗമം; വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക -വിസ്ഡം

Aug 2, 2025 04:00 PM

പ്രതിനിധി സംഗമം; വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക -വിസ്ഡം

വിശ്വാസ ചൂഷണങ്ങളെ കരുതിയിരക്കണമെന്ന്...

Read More >>
വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Aug 2, 2025 03:39 PM

വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ...

Read More >>
രോഗികൾ ദുരിതത്തിൽ; വടകര ജില്ലാ ആശുപത്രിയിൽ തൈറോയ്ഡ് മെഷീൻ തകരാറിൽ

Aug 2, 2025 03:23 PM

രോഗികൾ ദുരിതത്തിൽ; വടകര ജില്ലാ ആശുപത്രിയിൽ തൈറോയ്ഡ് മെഷീൻ തകരാറിൽ

വടകര ജില്ലാ ആശുപത്രിയിൽ തൈറോയ്ഡ് മെഷീൻ തകരാറിൽ...

Read More >>
സംഘാടകസമിതിയായി; കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്

Aug 2, 2025 08:55 AM

സംഘാടകസമിതിയായി; കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്

കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്...

Read More >>
ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Aug 2, 2025 08:41 AM

ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം...

Read More >>
Top Stories










Entertainment News





//Truevisionall