വടകര:(vatakara.truevisionnews.com) വടകര പുത്തൂരിലെ ഡയറ്റ് കേന്ദ്രത്തിൽ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടവും മതിലും പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി കെ.കെ രമ എംഎൽഎ. നേരത്തെ കലക്ടറെയും റവന്യു ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു.
കെട്ടിടവും മതിലും തകർന്നു വീണാൽ വലിയ അപകടമാണ് ഉണ്ടാവുക. വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കെട്ടിടവും മതിലും അടിയന്തരമായി പൊളിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംഎൽഎ പറഞ്ഞു.



ഈ വിഷയത്തിൽ നേരത്തെ മന്ത്രിക്ക് കത്തയച്ചിരുന്നു. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.
Vadakara Diet's old building and wall should be reconstructed MLA KK Rama submits a petition to the minister