ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു.
സമിതി ജില്ലാ കമ്മിറ്റി അംഗം കെ.പി. ദാസൻ അധ്യക്ഷം വഹിച്ചു. ആയഞ്ചേരി ടൗണിലെ അനു ഫേഷൻ ടെക്സ്റ്റയിൽസ് ഉടമ എൻ.കെ ബിജു മെമ്പർഷിപ്പ് ഏറ്റുവാങ്ങി. യൂനിറ്റ് ഭാരവാഹികളായ കെ ബാബു, സലീഷ് കെ എന്നിവർ സംസാരിച്ചു.
Merchant and Businessmen Committee Membership Campaign Begins in Ayanchery