വടകര:(vatakara.truevisionnews.com) വടകര നഗരസഭയുടെ നേതൃത്വത്തിൽ നാട്ടറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിച്ച കാരണവർ കൂട്ടം ശ്രദ്ധേയമായി. ജൈവ വൈവിധ്യ റജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കാരണവർ കൂട്ടം സംഘടിപ്പിച്ചത്. പരിപാടി ചെയർ പേഴ്സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്‌തു.
വൈസ് ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകനും സസ്യ ഗവേഷകനുമായ ഡോ. പി ദിലീപ് പദ്ധതി വിശദീകരണം നടത്തി. പി.സജീവ് കുമാർ, എ.പി. പ്രജിത, രാജേഷ് ഗുരുക്കൾ, റിട്ട.കൃഷി ഓഫീസർ പി.ഡോളി, കൃഷി ഓഫീസർ അബ്‌ദുറഹ്മാൻ എന്നിവർ സംസാരിച്ചു.



രാജിത പതേരി സ്വാഗതവും ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഷംന. പി.നന്ദിയും പറഞ്ഞു. നഗരസഭയിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് വിവിധ മേഖലയുമായി ബന്ധപ്പെട്ട ആളുകൾ പരിപാടികൾ പങ്കെടുത്തു. ഹരിത കേരളം മിഷൻ ജൈവവിധ്യ ബോർഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Karnavar Kootam organized in Vadakara