വടകര : (vatakara.truevisionnews.com) വടകര അഴിയൂരിൽ സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരൻ മരിച്ചു.


കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസിൽ (പുനത്തിൽ) സെമീറിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്. തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിന്നീട് കോഴിക്കോടേക്ക് റഫർ ചെയ്തെങ്കിലും കൊണ്ടുപോവുന്നതിനിടയിൽ വഴിമധ്യേ മരിച്ചു. പനാട സ്‌കൂളിലെയും മീത്തലെ പറമ്പത്ത് ബ്രാഞ്ച് മദ്രസയിലെയും വിദ്യാർഥിയാണ്.
അഴിയൂരിലെ ഓട്ടോ ഡ്രൈവറാണ് പിതാവ് സെമീർ. മാതാവ്: ഫാത്തിമ സഹ്റ. സഹോദരി: നൂറ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ രാത്രി ഖബറടക്കി.
#seven #year #old #boy #died #after #falling #his #bicycle #Azhiyur