ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ടൗണിനടുത്ത പറമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് പറമ്പിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്.


വിവരമറിഞ്ഞ് നാദാപുരം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാരും തീ അണക്കാൻ സഹായത്തിനെത്തി.
പറമ്പിലെ ഉണങ്ങിയ പുല്ലിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. കഠിനമായ ചൂടിനും ശക്തമായ വെയിലിനുമിടയിൽ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു.
വെയിലിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങിയതിനാൽ സിഗരറ്റ് കുറ്റികളും മറ്റും അലസമായി വലിച്ചെറിയരുതെന്നും ഇത് തീ പിടിത്തത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു
#fire #broke #out #field #near #Ayancheri #town