വൈക്കിലശ്ശേരി തെരു: (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 2024-25 ജനകീയ ആസൂത്രണം കാർഷിക വികസന പദ്ധതി പ്രകാരം ഗ്രാമ സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇടവിള കൃഷിക്കായ് വിത്തുകൾ നൽകി.


പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ കർഷക സുജലമീത്തലിനു നൽകി ഉദ്ഘാടനം ചെയ്തു.
ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ തുടങ്ങിയ വിത്തുകളടങ്ങിയ കിറ്റാണ് നൽകിയത്. വാർഡിൽ മുപ്പതോളം പേർക്ക് ഇവ നൽകി.
#agricultural #development #Inter #cropping #seeds #distributed #Chorodu #Grama #Panchayath