ആയഞ്ചേരി: (vatakara.truevisionnews.com) എസ്.ഡി. പി. ഐ. ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ ഇ.ഡി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ എസ്.ഡി.പി ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.


അറസ്റ്റ് കൊണ്ടും തടവറ കൊണ്ടും സംഘ് പരിവാര ഫാസിസത്തിനെതിരെയുള്ള ജനാധിപത്യ പോരാട്ടത്തെ ഇല്ലാതാക്കാമെന്ന് ആർ എസ് എസ് വ്യാമോഹിക്കേണ്ടതില്ലെന്ന് പ്രതിഷേധം വ്യക്തമാക്കി.
ആയഞ്ചേരി ടൗണിൽ നടന്ന പ്രകടനത്തിന് എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് നവാസ് കല്ലേരി, മണ്ഡലം സെക്രട്ടറി അബു ലയിസ് മാസ്റ്റർ കാക്കുനി,ടി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, ആർ.എം റഹീം മാസ്റ്റർ, മുത്തു തങ്ങൾ, റഫീക്ക് മാസ്റ്റർ എളയടം,ഹമീദ് കല്ലുംമ്പുറം, എ.ടി.കെ അഷറഫ് എന്നിവർ നേതൃത്വം നൽകി.
#Unjust #arrest #SDPI #organizes #protest #Ayanjary