വടകര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. വടകര താഴെഅങ്ങാടി മുതൽ സാൻഡ് ബാക്‌സ് വരെയായിരുന്നു മാരത്തൺ.


നൂറുകണക്കിന് വിദ്യാർഥികൾ മാരത്തണിൽ അണിനിരന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.ടി.സപന്യ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, ജില്ലാ പ്രസിഡൻ്റ് ടി.പി അമൽ രാജ്, സിപിഐഎം വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ, എസ് രോഹിത്, എം.എം സിയാന എന്നിവർ സംസാരിച്ചു. ഏരിയ സെക്രടറി അനാഘ് രാജ് സ്വാഗതം പറഞ്ഞു ലഹരിവിരുദ്ധ പ്രതിജ്ഞയും ലഹരിക്കെതി ബലൂൺ പറത്തലും നടന്നു.
#Prevention #SFI #organizes #marathon #against #drug #abuse #Vadakara