വടകര : കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനക്കുമെതിരെ 'കേരളമെന്താ ഇന്ത്യയിലല്ലെ' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി.


ആയഞ്ചേരി റോഡിൽ നിന്നും നൂറുകണക്കിനു പേർ പങ്കെടുത്ത മാർച്ച് തിരുവള്ളൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.
തുടർന്നു നടന്ന ബഹുജന ധർണ സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷനായി.
ടി കെ രാജൻ, വി പി വാസു, ശ്രീജിത്ത് വള്ളിൽ, പി പി മുകുന്ദൻ, സി എച്ച് ഹമീദ്, കെ കെ ജയപ്രകാശ്, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി കെ രാഘവൻ സ്വാഗതവും ടി പി ഗോപാലൻ നന്ദിയും പറഞ്ഞു.
#Central #government #neglect #Mass #march #dharna #Tiruvallur #Post #Office