ചെമ്മരത്തൂർ: (vatakara.truevisionnews.com) സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രഗൽഭ പാർല്മെൻ്റേറിയനും കർഷക പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പൻ്റെ പതിമൂന്നാം ചരമവാർഷികദിനം ആചരിച്ചു.


സി പി ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മരത്തൂരിൽ സംഘടിപ്പിച്ച അനുസ്മരണം ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ മെമ്പർ ടി സുരേഷ് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രൻ പുതുക്കുടി, കെ സി രവി, കെ എം സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.
#CPI #leader #CKChandrappan #remembered