Apr 20, 2025 10:38 AM

വടകര: ( vatakaranews.com) പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനെ വില്ല്യാപ്പള്ളിയിലെ കടകളിൽ എത്തി പണം തട്ടിയ കേസിൽ പിടിയിലായ പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.

തലശ്ശേരി കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദിന് എതിരെയാണ് പരാതിയുമായി കച്ചവടക്കാരെത്തുന്നത്. പ്രതിക്കെതിരെ 5 പേരാണ് നിലവിൽ പരാതിയുമായി എത്തിയത്. ഇവരിൽ നിന്നും 6 ലക്ഷം രൂപയോളം കവർന്നതായാണ് പരാതി.

വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ മൂന്നോളം കടക്കാരുടെ പരാതിയിലാണ് വടകര പോലിസ് ഇക്കഴിഞ്ഞ ബുധനാഴ്‌ച വടകര പോലിസ് റാഷിദിനെ അറസ്റ്റ് ചെയ്ത‌ത്. വൈക്കിലിശ്ശേരിയിലെ താമസസ്ഥലത്ത് നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവരിൽ നിന്നും തട്ടിയെടുത്തത്.

പേടിഎം സെറ്റ് ചെയ്‌തു നൽകുന്ന സ്ഥാപനത്തിലെ ടെക്‌നിക്കൽ ജീവനക്കാരനായിരുന്നു റാഷിദ്. സാമ്പത്തിക തിരിമറികൾ നടത്തിയതിനെ തുടർന്ന് ഇയാളെ സ്ഥാപനത്തിലെ ജോലിയിൽ നിന്നും നേരത്തെ പിരിച്ചുവിട്ടിരുന്നു.

കമ്പനി ജീവനക്കാരനായിരുന്ന സമയത്ത് ബന്ധമുണ്ടായിരുന്ന സ്ഥാപനങ്ങളിൽ വീണ്ടുമെത്തി ഇയാൾ പേടിഎം തകരാർ പരിഹരിക്കാൻ ഉണ്ടെന്നും പറഞ്ഞ് ആധാറും മൊബൈൽഫോണും കൈക്കലാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു.

#villyapalli #paytm #case

Next TV

Top Stories