ചോമ്പാല: ( vatakaranews.com) വടകര ബ്ലോക്ക് പഞ്ചായത്ത് ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്താനാട്ടങ്കം വെബ്സൈറ്റ് കെ കെ രമ എം എൽ എ പ്രകാശനം നടത്തി. കളരി ചരിത്രം വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാൻ സിലബസ്സിൽപ്പെട്ടുത്തണമെന്ന് അവർ പറഞ്ഞു.


സംസ്ക്കാരിക വകുപ്പ് , ഫോക്‌ലോർ അക്കാദമി ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണിത് നടത്തുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ , ഫെസിവൽ ഡയറക്ടർ പി വി ലവ് ലിൻ, . ഡോ ആർ കെ സുനിൽ, കെ കെ ജയചന്ദ്രൻ, എ കെ ഗോപാലൻ , കെ.പി സൗമ്യ, നിജിൻ ലാൽ, മധു ഗുരുക്കൾ , വി മധുസുദനൻ ,എം പി ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരൻ,. കെ പി വിജയൻ , കെഎ സുരേ ന്ദ്രൻ, വി പി പ്രകാശൻ , കെ എം സത്യൻ കെ പി ഗോവിന്ദൻ , മങ്ങാട്ട് കുഞ്ഞി മൂസ്സ ഗുരിക്കൾ എന്നിവർ സംസാരിച്ചു.
#KKRamaMLA #launches #KadathaNattankam #website