വടകര: പഴങ്കാവിൽ വീട്ടു മുറ്റത്തെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗശൂന്യമാക്കിയതായി പരാതി. പുതിയോട്ടിൽ താഴെക്കുനി ദാമോദരന്റെ വീട്ടുകിണറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.


ദാമോദരനും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് അഞ്ജാതർ കരി ഓയിൽ ഒഴിച്ചത്. സംഭവത്തിൽ നെല്ലിയങ്കര റെസിഡൻറ്സ് അസോസിയേഷൻ വടകര പോലീസിൽ പരാതി നൽകി. തുടർന്ന് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ കിണർ വൃത്തിയാക്കി.
#Complaint #pouring #charcoal #oil #Pazhankavu #household #well