വടകര: (vatakara.truevisionnews.com) മുടപ്പിലാവിൽ പുതിയെടത്തിടം പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. മൂന്നു ദിവസത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ നിറസാന്നിധ്യമാണുള്ളത്. വെള്ളാട്ടും തിറകളുമായി സമ്പന്നമാണ് ഈ ക്ഷേത്രോത്സവം.


ഇന്നലെ നട്ടത്തിറയും തുടർന്ന് മെഗാ തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിവയും അരങ്ങേറി. ദുരെ ദിക്കിൽനിന്നു പോലും ധാരാളം ഭക്തരെത്തി.
ഇന്ന് പൂക്കലശം വരവ്, പരദേവതയുടെ വെള്ളാട്ട്, അഴിയും കാലും നിവർത്തൽ, കരിമരുന്നു പ്രയോഗം, നൃത്തോത്സവ രാവ് 2025 എന്നിവ അരങ്ങേറും.
സമാപന ദിവസമായ നാളെയാണ് ഏറെ ശ്രദ്ധേയമായ അഴിമുറി തിറ. പരദേവതയുടെ തിറ, ചക്കയേറും കളയപ്പാട്ടും എന്നിവയുമുണ്ട്. പൂമരം സൗഹൃദ കൂട്ടായ്മയുടെ അന്നദാനവും ഉണ്ടായിരിക്കും
#Paradevatha #Temple #Festival #held #Puthiyedathidam