വടകര: കമ്യൂണിസ്റ്റ് കർഷക നേതാവ് വൈക്കിലശ്ശേരി ഇ ഗോപാലൻ (83) അന്തരിച്ചു. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള നേതാവായിരുന്നു.


കെ എസ് വൈ എഫ് ചോറോട് പഞ്ചായത്ത് സെക്രട്ടറി സിപി ഐ എം വൈക്കിലശ്ശേരി ബ്രാഞ്ച് സെക്രട്ടറി, ഐക്യ നാണയ സംഘം പ്രസിഡന്റ്, വ്യാപാര വ്യവസായി ജില്ലാ സെക്രട്ടറി, മയ്യന്നൂർ വിവേഴ്സ് സൊസൈറ്റി പ്രസിഡന്റ് കർഷക സംഘം പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു.
വിവിധ സമരങ്ങളുടെ ഭാഗമായി ജയിൽ വാസം അനുഭവിച്ചു.തോട്ടക്കാട് മിച്ചഭൂമി സമരം,കുടികിടപ്പ് സമരത്തിൽ സജീവമായി പങ്കെടുത്തു.സാംസ്കാരിക പ്രവർത്തകൻ നാടക നടൻ നളന്ത തീയേറ്റേർസ്സ്, ഹിരണ്യാ തിയേറ്റേർസ്സ്, വൈക്കിലശ്ശേരി ഗണേഷ് ആർ ട്സ് ക്ലബ് തുടങ്ങിയ നിരവധി കലാ സമിതികളിൽ പ്രവൃത്തിച്ചു.
ഓർക്കാട്ടേരി ഐശ്വര്യ ടെക്സ്റ്റയിൽസ് ഉടമായാണ്.ഭാര്യ ലീല.മക്കൾ ഗീത,രാജീവൻ അജയൻ,സീമ
മരുമക്കൾ രാധാകൃഷ്ണൻ (വടകര),പ്രജിത,രേഷ്മ,അശോകൻ (പേരാമ്പ്ര)
സഹോദരങ്ങൾ പരേതയായ കല്യാണി,ബാലൻ, കമല , രാധ
#Communist #farmer #leader #Vaikilassery #EGopalan #passes #away