മേപ്പയ്യൂർ: (vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂർ ടൗണിൽ നടന്നു.


തുടർന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്‌കരൻ കൊഴുക്കല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
എച്ച്.ഐ സൽനലാൽ ഇ.കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സുനിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ, കെ.കുഞ്ഞിക്കണ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, കെ.എം. ബാലൻ, ബാബു കൊളക്കണ്ടി, പി.കെ. ശങ്കരൻ, മേലാട്ട് നാരായണൻ, സി ഡി എസ് ചെയർപേഴ്‌സൺ ശ്രീജയ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ സത്യൻ അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ.വി.വി, ഹെൽത്ത് ഇൻസ്പെക്റ്റർ കെ.കെ പങ്കജൻ, ഹരിത കർമ്മസേന സെക്രട്ടറി ടി.പി ഷീജ എന്നിവർ സംസാരിച്ചു.
#Cleanliness #declaration #Meppayyur #becomes #garbage #free #grama #panchayath